2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന്‍(659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍(606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

ലീഡ്സ്: ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാനായി രോഹിത് ശര്‍മ. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്. ശ്രീലങ്കക്കെതിരെ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന രോഹിത് ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന നാലാമത്തെ മാത്രം ബാറ്റ്സ്മാനുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന്‍(659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍(606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

ഈ ലോകകപ്പില്‍ ഇതുവരെ നാലു സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കുമാര്‍ സംഗക്കാരക്കൊപ്പം ഒന്നാം സ്ഥാനത്താണിപ്പോള്‍. ഇന്ന് സെഞ്ചുറി നേടിയാല്‍ ഈ നേട്ടത്തില്‍ രോഹിത്തിന് ഒന്നാമതെത്താനാവും.