Asianet News MalayalamAsianet News Malayalam

ഇതിലും നല്ല മറുപടി സ്വപ്നങ്ങളില്‍ മാത്രം; പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഹിറ്റ്‌മാന്റെ മറുപടി

പാക് ബാറ്റ്സ്മാന്‍മാര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടിയായിരുന്നു രസകരം.

ICC World Cup 2019 Rohit Sharmas cheeky reply to Pakistani journalist
Author
Manchester, First Published Jun 17, 2019, 11:20 AM IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഒരിക്കല്‍ കൂടി പാക്കിസ്ഥാനെ കീഴടക്കി വിജയമാഘോഷിച്ചപ്പോള്‍ കളിയിലെ കേമനായത് ഇന്ത്യയുടെ ഒരേയൊരു ഹിറ്റ്മാന്‍ രോഹിത് ശര്‍മയായിരുന്നു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പാക് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യവുമായി എത്തി.

പാക് ബാറ്റ്സ്മാന്‍മാര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടിയായിരുന്നു രസകരം. പാക്കിസ്ഥാന്‍ പരിശീലകനാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോഴെന്ത് പറയാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി. രോഹിത്തിന്റെ മറുപടി കേട്ട്  ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന്‍ അടക്കം പൊട്ടിച്ചിരിച്ചു. തന്റെ മകള്‍ ജീവതത്തില്‍ വന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രോഹിത് പറഞ്ഞു.

പാക്കിസ്ഥാനെതിരെ നേടിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറിയാണെന്നൊന്നും പറയാനാവില്ലെന്നും രാജ്യത്തിനായി കളിക്കുമ്പോള്‍ ഓരോ ഇന്നിംഗ്സും പ്രാധാന്യമുള്ളതാണെന്നും ഒരെണ്ണം മാത്രം വിലപ്പെട്ടതെന്ന് വിലയിരുത്താനാവില്ലെന്നും രോഹിത് പറ‍ഞ്ഞു. അടുത്ത കളിയില്‍ സെഞ്ചുറി നേടിയാലും നിങ്ങള്‍ ഇതേ ചോദ്യം ചോദിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും സെഞ്ചുറിയെ ഏറ്റവും മുകളില്‍ പ്രതിഷ്ഠിക്കുക അസാധ്യമാണെന്നും രോഹിത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios