അവസാന ഓവറുകളില്‍ ധോണിയും ജാദവും വമ്പനടികള്‍ക്ക് പരമാവധി ശ്രമിച്ചുവെന്നും പിച്ച് സ്ലോ ആയതിനാല്‍ കഴിഞ്ഞില്ലെന്നുമാണ് രോഹിത്തിന്റെ വിശദീകരണം.

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ എം എസ് ധോണിക്കെതിരെയും കേദാര്‍ ജാദവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കാതെ സിംഗിളെടുത്ത് കളിക്കാന്‍ ശ്രമിച്ചതാണ് ധോണിയ്ക്കും ജാദവിനുമെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്. എന്നാല്‍ ഇരുവരെയും ന്യായീകരിച്ച് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി.

അവസാന ഓവറുകളില്‍ ധോണിയും ജാദവും വമ്പനടികള്‍ക്ക് പരമാവധി ശ്രമിച്ചുവെന്നും പിച്ച് സ്ലോ ആയതിനാല്‍ കഴിഞ്ഞില്ലെന്നുമാണ് രോഹിത്തിന്റെ വിശദീകരണം. ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തിന് വേഗം കൂട്ടിയും കുറച്ചും വൈവിധ്യം കണ്ടെത്തിയതോടെ ഷോട്ട് കളിക്കുക ബുദ്ധിമുട്ടായെന്നും മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

Scroll to load tweet…

നേരത്തെ, ധോണിയെയും ജാദവിനെയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂയീകരിച്ചിരുന്നു. പിച്ച് സ്ലോ ആയതിനാല്‍ അവസാന ഓവറുകളില്‍ ഷോട്ട് കളിക്കുക ബുദ്ധിമുട്ടായെന്ന് മത്സരശേഷം കോലി പറഞ്ഞിരുന്നു. ധോണിയുടെയും ജാദവിന്റെയും സമീപനത്തിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും രംഗത്തെത്തിയിരുന്നു.