ട്വിറ്ററില്‍ ഡോ. രാഹത് ഇന്ദോറിയുടെ കവിതയിലെ വരികളാണ് ധവാന്‍ ട്വീറ്റ് ചെയ്തത്.
ലണ്ടന്‍: ടീം ഇന്ത്യയുടെ ആത്മവീര്യമുയര്‍ത്തി ശിഖര്‍ ധവാന്‍. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ കൈയിലെ തള്ളവിരലിന് പരിക്കേറ്റശേഷം ആദ്യമായാണ് ധവാന്‍ പ്രതികരിക്കുന്നത്. ട്വിറ്ററില്‍ ഡോ. രാഹത് ഇന്ദോറിയുടെ കവിതയിലെ വരികളാണ് ധവാന്‍ ട്വീറ്റ് ചെയ്തത്.
ധവാന്‍ ട്വീറ്റ് ചെയ്ത വരികളുടെ മലയാള പരിഭാഷ
ഞങ്ങളുതിരുന്നത്
പൂക്കളില്‍ നിന്നും പരിമളമെന്നപോലെയാണ്.
ഞങ്ങളുയരുന്നത്
മലകളില്‍ നിന്നും മഞ്ഞെന്നപോലെയാണ്
ഈ കത്രികകള്‍ക്ക് ഞങ്ങളെ തടയാനാവില്ല..
കാരണം, ഞങ്ങള്‍ പറക്കുന്നത് ചിറകുകൊണ്ടല്ല,
ആത്മവീര്യമൊന്നുകൊണ്ടു മാത്രമാണ്..!
പരിക്കേറ്റ ശിഖര്‍ ധവാന് നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരം നഷ്ടമാവും. ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയി ഋഷഭ് പന്തിനെ ബിസിസിഐ ലണ്ടനിലേക്ക് അയച്ചിട്ടുണ്ട്. ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പകരക്കാരനായി പന്തിന്റെ പേര് പ്രഖ്യാപിക്കൂ എന്നാണ് സൂചന.
പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെയും നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്. ഭേദമായില്ലെങ്കില്‍ മാത്രം പകരക്കാരനായി ഋഷഭ് പന്തിന്റെ പേര് ഐസിസിയുടെ അനുമതിക്കായി നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
