ഇന്നത്തെ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓവലില്‍ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് തുടക്കമായപ്പോള്‍ വിജയിയെ പ്രവചിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യ-ഓസീസ് പോരാട്ടത്തില്‍ ഇന്ത്യ തന്നെ ജയിക്കുമെന്നാണ് അക്തറിന്റെ പ്രവചനം. ഓസ്ട്രേലിയയെക്കാള്‍ ഇന്ത്യന്‍ ടീം കൂടുതല്‍ സന്തുലിതമാണെന്നും മികച്ച സ്പിന്നര്‍മാരും പേസര്‍മാരുമുള്ള ഇന്ത്യക്ക് തന്നെയാണ് ഇന്ന് സാധ്യതയെന്നും അക്തര്‍ പറയുന്നു.

ഇന്നത്തെ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകുമെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയുടെ ആദ്യ നാലു ബാറ്റ്സ്മാന്‍മാര്‍ തിളങ്ങിയാല്‍ മത്സരഫലം എന്താകുമെന്ന് എല്ലാവര്‍ക്കും അറിയാം.

ഓസ്ട്രേലിയയെക്കാള്‍ ഇന്ത്യക്കാണ് കൂടുതല്‍ ആയുധങ്ങളുള്ളത്. അത് സ്വിംഗ് ആയാലും പേസ് ആയാലും സ്സമര്‍ദ്ദങ്ങളെ അതിജീവിക്കുന്ന കാര്യത്തിലായാലും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ സമ്മര്‍ദ്ദം മുഴുവന്‍ ഓസീസിനാണ്. ഷമിയെകൂടി ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക ബുദ്ധിമുട്ടാവുമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.