Asianet News MalayalamAsianet News Malayalam

ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം നാളെ; കാലാവസ്ഥ പ്രവചനം ഇങ്ങനെ

സതാംപ്ടണില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴമൂലം ഇന്ത്യയുടെ നെറ്റ് പ്രാക്ടീസ് സെഷനുകള്‍ പലതും തടസപ്പെട്ടിരുന്നു. തെളിഞ്ഞ കാലവസ്ഥയായിരിക്കും എന്നായിരുന്നു ഈ ദിവസങ്ങളിലെയും പ്രവചനം.

ICC World Cup 2019, Southampton weather tomorrow for India vs Afghanistan match
Author
Southampton, First Published Jun 21, 2019, 6:20 PM IST

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സതാംപ്ടണില്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുന്ന ഇന്ത്യയെ വരവേറ്റത് മഴയായിരുന്നെങ്കിലും നാളത്തെ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കാലവസ്ഥാ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസവും സതാംപ്ടണില്‍ മഴ പെയ്തിരുന്നു. ഇത് ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തെ ചെറിയ തോതില്‍ ബാധിക്കുകയും ചെയ്തു. എന്നാല്‍ മത്സരദിവസമായ ശനിയാഴ്ച മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. മത്സരത്തിനിടെ ആകാശം മേഘാവൃതമാവാനിടയുണ്ടെങ്കിലും മത്സര സമയത്ത് മഴ പെയ്യില്ലെന്നും കാലവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സതാംപ്ടണില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴമൂലം ഇന്ത്യയുടെ നെറ്റ് പ്രാക്ടീസ് സെഷനുകള്‍ പലതും തടസപ്പെട്ടിരുന്നു. തെളിഞ്ഞ കാലവസ്ഥയായിരിക്കുമെന്നായിരുന്നു ഈ ദിവസങ്ങളിലെയും പ്രവചനം. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ ടീം പരിശീലനം നടത്തിയെങ്കിലും ചാറ്റല്‍ മഴയെത്തുടര്‍ന്ന് അഫ്ഗാന് വ്യായാമം ചെയ്ത് മടങ്ങേണ്ടി വന്നു.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരം മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലും മഴ വില്ലനായെങ്കിലും അത് ഇന്ത്യന്‍ വിജയത്തെ തടഞ്ഞില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസമായി. സെമിയിലെത്താന്‍ ഓരോ വിജയങ്ങളും പ്രധാനപ്പെട്ടതാണെന്നതിനാല്‍ ഇനിയും മത്സരങ്ങള്‍ മഴമൂലം നഷ്ടമാവുന്നത് ഇന്ത്യുടെ സെമി സാധ്യതയെ ദോഷകരമായി ബാധിക്കും.

നിലവില്‍ നാലു കളികളില്‍ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബര്‍ത്തുറപ്പിക്കാം. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെയും ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്.

Follow Us:
Download App:
  • android
  • ios