Asianet News MalayalamAsianet News Malayalam

കോലിയല്ല ഷമിയാണ് ഹീറോ; കോലിയെ കളിയിലെ കേമനാക്കിയതിനെതിരെ തര്‍ക്കിച്ച് ആരാധകര്‍

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും നാലു വിക്കറ്റുമായി തിളങ്ങിയ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നല്‍കാതിരുന്നതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ തര്‍ക്കിക്കുന്നത്.

ICC World Cup 2019 Twitter Pours Ire as Kohli Gets Man of Match Over Shami
Author
Manchester, First Published Jun 28, 2019, 12:36 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ആഘോഷിച്ച് ഇന്ത്യ സെമിയോട് ഒരുപടി കൂടി അടുത്തപ്പോള്‍ കളിയിലെ കേമനായത് മത്സരത്തിലെ ടോപ് സ്കോററായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറി കുറിച്ച കോലി 72 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയുടെ സ്കോറില്‍ നിര്‍ണായക സംഭാവന നല്‍കിയ കോലി കളിയിലെ കേമനുമായി.

എന്നാല്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും നാലു വിക്കറ്റുമായി തിളങ്ങിയ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നല്‍കാതിരുന്നതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ തര്‍ക്കിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറിലെ ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് വീഴ്ത്തിയപ്പോഴും നിര്‍ണായക രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയായിരുന്നു കളിയിലെ കേമന്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെയാകട്ടെ തുടക്കത്തിലെ ക്രിസ് ഗെയ്‌ലിനെയും ഷായ് ഹോപ്പിനെയും മടക്കി വിന്‍ഡീസിനെ പൂട്ടിയതും ഷമിയായിരുന്നു. എന്നിട്ടും കോലിയ്ക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കിയതാണ് അരാധകര്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായത്. കളിയിലെ കേമനാവാന്‍ ഒറു കളിക്കാരന്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആരാധകര്‍ ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios