Asianet News MalayalamAsianet News Malayalam

സച്ചിന്റെയും ലാറയുടെയും റെക്കോര്‍ഡിനരികെ കോലി

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 415 ഇന്നിംഗ്സുകളില്‍ നിന്ന് 19,896 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

ICC World Cup 2019 Virat Kohli may breake Sachin Tendulkar and Brian Laras Record against Afganisthan
Author
Southampton, First Published Jun 21, 2019, 5:36 PM IST

സതാംപ്ടണ്‍: റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ലോകകപ്പ് ക്രിക്കറ്റില്‍ നാളെ അഫ്ഗാനെതിരെ ഇറങ്ങുമ്പോള്‍ കൈയകലത്തിലുള്ളത് രണ്ട് മഹാരഥന്‍മാരുടെ റെക്കോര്‍ഡ്. അഫ്ഗാനെതിരെ 104 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 20000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 415 ഇന്നിംഗ്സുകളില്‍ നിന്ന് 19,896 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 453 ഇന്നിംഗ്സുകളില്‍ നിന്ന് 20000 രാജ്യാന്തര റണ്‍സെന്ന നേട്ടം പിന്നിട്ട സച്ചിനും ലാറയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 468 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 18 റണ്‍സെടുത്ത് പുറത്തായ കോലി ഓസ്ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11000 റണ്‍സെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios