Asianet News MalayalamAsianet News Malayalam

കോലിക്ക് എന്നെ വിശ്വാസമായിരുന്നു; വിരമിക്കല്‍ കത്തില്‍ റായുഡു

ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചത് അഭിമാനമായി കരുതുന്നു. എന്നെ നയിച്ച ക്യാപ്റ്റന്‍മാരായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ICC World Cup 2019 Virat Kohli showed great belief in me says Ambati Rayudu
Author
Mumbai, First Published Jul 3, 2019, 4:57 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നുവെന്ന് ബിസിസിഐക്ക് അയച്ച വിരമിക്കല്‍ കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നും തനിക്ക് കളിക്കാന്‍ അവസരം തന്ന ബിസിസിഐക്കും ഹൈദരാബാദ്, ആന്ധ്ര, വിദര്‍ഭ, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും നന്ദി പറയുന്നുവെന്നും ബിസിസിഐക്ക് അയച്ച കത്തില്‍ റായുഡു വ്യക്തമാക്കി.

ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചത് അഭിമാനമായി കരുതുന്നു. എന്നെ നയിച്ച ക്യാപ്റ്റന്‍മാരായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എന്റെ കരിയറിലുടനീളം എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് വിരാട് കോലിക്ക് പ്രത്യേകം നന്ദി പറയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്രായപരിധിയില്‍ ക്രിക്കറ്റ് കളി  തുടരാനായി. അതിന് എന്നെ സഹായിച്ച എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം നല്‍കിയ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും നന്ദി അറിയിക്കുന്നു-റായുഡു കത്തില്‍ വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.

Follow Us:
Download App:
  • android
  • ios