ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷൊയൈബ് മാലിക്ക് നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡായി പുറത്തായപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇമാമുള്‍ ഹഖ് ഏഴ് റണ്‍സിന് പുറത്തായി.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെതിരെ ആരാധകരോഷം പുകയുന്നു. മത്സരത്തലേന്ന് പാക് ടീമിലെ സീനിയര്‍ താരമായ ഷൊയൈബ് മാലിക്കും ടീമിലെ മറ്റ് ചിലരും പാതിരാത്രിവരെ മാഞ്ചസ്റ്ററിലെ ഷിഷാ കഫേയില്‍ ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ആരാധകര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ടെന്നീസ് താരവും ഷൊയൈബിന്റെ പത്നിയുമായ സാനിയ മിര്‍സയും ഇവര്‍ക്കൊപ്പമുണ്ട്. മാലിക്കിനൊപ്പം മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുമുണ്ട്.

Scroll to load tweet…

ഇന്ത്യക്കെതിരായ മത്സരത്തില്‍ ഷൊയൈബ് മാലിക്ക് നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡായി പുറത്തായപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇമാമുള്‍ ഹഖ് ഏഴ് റണ്‍സിന് പുറത്തായി. 10 ഓവര്‍ എറിഞ്ഞ വഹാബ് റിയാസാകട്ടെ ഒരു വിക്കറ്റെടുത്തെങ്കിലും 71 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഇന്ത്യക്കെതിരായ മത്സരത്തിന്റെ തലേന്ന് പുലര്‍ച്ചെ രണ്ടു മണി വരെ മാലിക് ഹോട്ടലില്‍ ആയിരുന്നുവെന്നാണ് ആരാധകരുടെ ആരോപണം.

Scroll to load tweet…

പാക് തോല്‍വിക്ക് കാരണം മാലിക്കാണെന്നും ആരാധകര്‍ ആരോപിച്ചിരുന്നു. മാലിക്കിനൊപ്പം സാനിയാ മിര്‍സക്കെതിരെയും ആരാധകര്‍ പ്രതിഷേധം കനപ്പിച്ചതോടെ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലത്തേക്ക് അവധിയെടുക്കുകയാണെന്ന് സാനിയ വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…