ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യുസീലൻഡിന് എതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 13 പേര്‍ വീതമാണ് ഇരു സ്‌ക്വാഡിലും ഉള്ളത്. നെറ്റ്‌സില്‍ ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. കിവീസ് നിരയില്‍ മാറ്റ് ഹെന്‍‌റിയും ടോം ലഥാമും ഇല്ല.  

ആകാംക്ഷ നിറച്ച നാലാം നമ്പറില്‍ വിജയ്‌ ശങ്കറിന് പകരം കെ എല്‍ രാഹുലാണ് ഇറങ്ങുക.
 
ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ഐ സി സി റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരായ വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അവസാന സന്നാഹമത്സരം. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.

ന്യുസീലന്‍ഡ്

Colin Munro, Martin Guptill, Kane Williamson(c), Tom Blundell(w), Ross Taylor, Colin de Grandhomme, Henry Nicholls, James Neesham, Mitchell Santner, Lockie Ferguson, Trent Boult, Tim Southee, Ish Sodhi

ഇന്ത്യ
Rohit Sharma, Shikhar Dhawan, Virat Kohli(c), Lokesh Rahul, MS Dhoni(w), Hardik Pandya, Dinesh Karthik, Ravindra Jadeja, Mohammed Shami, Kuldeep Yadav, Jasprit Bumrah, Bhuvneshwar Kumar, Yuzvendra Chahal