ഇന്ത്യക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഇന്ത്യയെ ഫീല്‍ഡിങ്ങിന് വിടുകയായിരുന്നു. 

ലീഡ്‌സ്: ഇന്ത്യക്കെതിരെ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഇന്ത്യയെ ഫീല്‍ഡിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് ഷമിക്ക് പകരം രവീന്ദ്ര ജഡേജയും യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. വാണ്ടര്‍സേയ്ക്ക് പകരം തിസാര പെരേരയെ ടീമിലുള്‍പ്പെടുത്തി. 

പ്ലയിങ് ഇലവന്‍

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ലാഹിരു തിരിമാനെ, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, ഇസുരു ഉഡാന, കശുന്‍ രജിത, ലസിത് മലിംഗ.