ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എവേ ജേഴ്‌സിക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായി. ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കി ഇതുവരെ ജേഴ്‌സി പുറത്തുവിട്ടിട്ടില്ല.
സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എവേ ജേഴ്‌സിക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറെയായി. ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കി ഇതുവരെ ജേഴ്‌സി പുറത്തുവിട്ടിട്ടില്ല. എങ്കിലും, ലോകകപ്പില്‍ ഇന്ത്യ ധരിക്കുന്ന എവേ ജേഴ്‌സിയെന്ന എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കിറ്റിലാണ് ആരാധകരുടെ ശ്രദ്ധ.
എന്നാല്‍ ബിസിസിഐയോ നൈക്കിയോ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നൈക്കിയുടെ ഷോ റൂമില്‍ മാത്രമാണ് ജേഴ്‌സി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത് പലരും ട്വീറ്റ് ചെയ്യുകയായിരുന്നു. മുന്നില്‍ നേവി ബ്ലൂവും രണ്ട് വശങ്ങളിലും ഓറഞ്ച് നിറവുമാണ് ജേഴ്‌സിക്ക് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30ന് നടക്കുന്ന മത്സരത്തില്‍ ഈ ജേഴ്‌സി അണിഞ്ഞാണ് ഇന്ത്യ കളിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ, ഡിഎന്‍എ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജേഴ്സി ചിത്രങ്ങള്‍ കാണാം.
ഇന്ന് അഫ്ഗാനേയും 27ന് വെസ്റ്റ് ഇന്‍ഡീസിനേയും നേരിടുന്നുണ്ടെങ്കിലും പതിവ് നീല ജേഴ്‌സി അണിഞ്ഞാണ് കോലിയും സംഘവും ഇറങ്ങുക. ഫുട്‌ബോളിലെ മാതൃക പിന്തുടര്‍ന്നാണ് ഐസിസി ടീമുകള്‍ക്ക് ഹോം എവേ ജേഴ്‌സികള്‍ ഏര്‍പ്പെടുത്തിയത്.
