മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെതിരായ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (37), കെ.എല്‍ രാഹുല്‍ (14) എന്നിവരാണ് ക്രീസില്‍. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. 

ധവാന് പകരമാണ് രാഹുല്‍ ഓപ്പണറായെത്തിയത്. മധ്യനിരയില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. എന്നാല്‍ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് തീരുമാനിക്കുക. ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. യൂസ്‌വേന്ദ്ര ചാഹലിനൊപ്പം കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍.