സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്‍റെ ഫ്ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്.

ഓവല്‍: ഓവലില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ ഞെട്ടിച്ച് ഓസീസ് താരം കോള്‍ട്ടര്‍ നൈലിന്‍റെ ഫീല്‍ഡിംഗ് മികവ്. മത്സരത്തില്‍ ഏറെ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കുന്ന സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്‍റെ ഫ്ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്. എന്നാല്‍ പന്ത് കോള്‍ട്ടര്‍ നൈലിന്‍റെ കൈയില്‍ തട്ടിത്തെറിച്ചു. എങ്കിലും കോള്‍ട്ടര്‍ നൈലിന്‍റെ വമ്പന്‍ ഡൈവിംഗിന് ആരാധകരുടെ കൈയടി കിട്ടി.

ഓവലിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ നിന്ന് പരമാവധി സ്കോര്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ടീമുകളെ നിലനിര്‍ത്തി. കരുതലോടെയാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. 

കോള്‍ട്ടര്‍ നൈലിന്‍റെ ക്യാച്ച് ശ്രമം കാണാന്‍ ക്ലിക്ക് ചെയ്യുക