പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ വിമര്‍ശിച്ച് ഷൊയൈബ് അക്‌തര്‍.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ വിമര്‍ശിച്ച് ഷൊയൈബ് അക്‌തര്‍. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു എന്നാണ് അക്തര്‍ പറയുന്നത്.
ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 31 ഓവറില്‍ 158 റണ്‍സില്‍ പുറത്തായി. ടോസ് നേടിയിട്ടും ബൗളിംഗ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു.
മാഞ്ചസ്റ്ററിലും സമാനമായി ടോസ് നേടിയ ടീം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനുള്ള സര്‍ഫ്രാസിന്‍റെ തീരുമാനം തെറ്റെന്ന് തെളിയിച്ച ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി(140) നേടി. കെ എല്‍ രാഹുലും(57) നായകന്‍ വിരാട് കോലിയും(71*) നേടിയ അര്‍ദ്ധ സെഞ്ചുറിയും ഇന്ത്യക്ക് തുണയായി.
