Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും ശ്രദ്ധേയ മാറ്റങ്ങള്‍

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്.

India won the toss in Birmingham vs Banladesh
Author
Birmingham, First Published Jul 2, 2019, 2:47 PM IST

ബിര്‍മിംഗ്ഹാം: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. പരിക്കേറ്റ് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി. ദിനേശ് കാര്‍ത്തികും ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കും. കുല്‍ദീപ് യാദവിന് പകരമാണ് ഭുവി എത്തിയത്. മോശം ഫോമിലുള്ള കേദാര്‍ ജാദവിന് പകരകാരനായിട്ടാണ് കാര്‍ത്തികിന്‍റെ വരവ്. ബംഗ്ലാദേശ് ടീമിലും രണ്ട് മാറ്റമുണ്ട്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനും കളിക്കും. പ്ലയിങ് ഇലവന്‍ താഴെ..

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര. 

ബംഗ്ലാദേശ്: തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അ്ല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, സൗമ്യ സര്‍ക്കാര്‍, മൊസദെക്ക് ഹൊസൈന്‍, സാബിര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍, മഷ്‌റഫി മൊര്‍ത്താസ, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

Follow Us:
Download App:
  • android
  • ios