ബിര്‍മിംഗ്ഹാം: ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ നീലപ്പടയുടെ വിജയം ആഗ്രഹിക്കുന്നവരില്‍ പാക്കിസ്ഥാന്‍ ആരാധകരുമുണ്ടാവും. കാരണം ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലേക്കുള്ള യാത്ര സുഗമമാവൂ. അതുക്കൊണ്ട് തന്നെ ഇന്ത്യക്ക് പിന്തുണയേറുമെന്നതില്‍ സംശയമൊന്നുമില്ല. 

ഇപ്പോള്‍ ഇന്ത്യക്ക് ജയ് വിളിച്ചുകൊണ്ട് പാക് ആരാധകര്‍ ഇപ്പോള്‍ തന്നെ ട്വീറ്റുമായെത്തി. സ്‌റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോയും പ്രചരിക്കുന്നത്. ഒരു പാക് ആരാധകന്‍ ഇന്ത്യക്ക് ജയ് വിളിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. മാത്രമല്ല, ട്രോളുകളുമായി ഇന്ത്യന്‍ ആരാധകരുമുണ്ട്. ട്വിറ്ററിലെ ചില ട്രോളുകള്‍ വായിക്കാം.