ലണ്ടന്‍: ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ യുവ പേസര്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജോഫ്ര എത്തിയതോടെ ഇടംകൈയന്‍ പേസര്‍ ഡേവിഡ് വില്ലി ടീമില്‍ നിന്ന് പുറത്തായി. വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ജോഫ്രയുടെ പേസിലും കൃത്യതയിലും ഇംഗ്ലണ്ട് ടീം മാനേജ്‌മെന്‍റും സെലക്‌ടര്‍മാരും വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അവസാന ഏകദിനം കളിച്ച ലിയാം ഡാവ്‌സന്‍ ടീമിലെത്തിയതും ശ്രദ്ധേയമാണ്. നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡില്‍ ഡാവ്‌സനിന്‍റെ പേരുമുണ്ടായിരുന്നില്ല. ജോ ഡെന്‍ലിക്ക് പകരമാണ് ഡാവ്‌സന്‍ ടീമിലെത്തിയത്. വിലക്ക് ലഭിച്ച ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സിന് പകരം പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സ് ടീമില്‍ തുടരും. 

ഇംഗ്ലണ്ട് ടീം
Eoin Morgan (c), Jason Roy, Jonny Bairstow, Joe Root, James Vince, Jos Buttler, Ben Stokes, Moeen Ali, Adil Rashid, Chris Woakes, Liam Plunkett, Tom Curran, Liam Dawson, Jofra Archer, Mark Wood

ഓവലില്‍ മെയ് 30ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഉദ്ഘാടന മത്സരത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ലോകകപ്പിലെ ഫേവറേറ്റുകളാണ് ആതിഥേയരായ ഇംഗ്ലണ്ട്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.