Asianet News MalayalamAsianet News Malayalam

റഷീദ് ഖാന്‍ സെഞ്ചുറിയടിച്ചെന്ന് കളിയാക്കി; ഐസ്‌ലന്‍ഡ് ക്രിക്കറ്റിനെതിരെ ആഞ്ഞടിച്ച് ലൂക്ക് റൈറ്റ്

ഇംഗ്ലണ്ടിനെതിരെ 110 റണ്‍സ് വഴങ്ങിയ റഷീദ് സെഞ്ചുറിയടിച്ചെന്നായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ഇതിനെതിരെയാണ് റൈറ്റ് രംഗത്തെത്തിയത്. 
 

Luke Wright slams Iceland Cricket for mocking Rashid Khan
Author
London, First Published Jun 19, 2019, 11:33 AM IST

ലണ്ടന്‍: അഫ്‌ഗാന്‍ സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാന് മോശം ദിവസമായിരുന്നു ഇംഗ്ലണ്ടിനെതിരെ. ഒന്‍പത് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്. ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടമാണിത്. റഷീദിന്‍റെ ഇക്കോണമി 12.20. പിന്നാലെ റഷീദിന് വലിയ ട്രോള്‍ ആക്രമണമാണ് നേരിടേണ്ടിവന്നത്. 

എന്നാല്‍ ഇതില്‍ അല്‍പം കടന്ന ട്രോളുമായി ഒരു ക്രിക്കറ്റ് ബോര്‍ഡുമുണ്ടായിരുന്നു. ഐസ്‌ലന്‍റ്  ക്രിക്കറ്റ് ബോര്‍ഡാണ് റഷീദിനെ കളിയാക്കിയത്. 'ഈ ലോകകപ്പില്‍ അഫ്‌ഗാന്‍റെ ആദ്യ സെഞ്ചുറി റഷീദ് ഖാന്‍ നേടിയെന്ന് കേള്‍ക്കാനായി. 56 പന്തില്‍ 110 റണ്‍സ്. ലോകകപ്പില്‍ ഒരു ബൗളറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ റഷീദ് നന്നായി ബാറ്റ് ചെയ്തു' എന്നുമായിരുന്നു റഷീദിനെ കളിയാക്കിയുള്ള ട്വീറ്റ്.

ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി ഇംഗ്ലീഷ് മുന്‍ താരം ലൂക്ക് റൈറ്റ് രംഗത്തെത്തി. 'അസംബന്ധമായ ട്വീറ്റ്. ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍, പ്രത്യേകിച്ച് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി ചെയ്തിട്ടുള്ള ഒരു താരത്തെ ബഹുമാനിക്കാത്തത് എന്തുകൊണ്ടെന്ന്' ലൂക്ക് റൈറ്റ് ചോദിച്ചു.  

Follow Us:
Download App:
  • android
  • ios