ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലിയോട് ഉപമിക്കാന്‍ പാകത്തിനുള്ള താരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലെന്നാണ് പറയാറ്. മറ്റൊരു താരത്തെ കോലിയോട് ഉപമിക്കുന്നത് അധികമെവിടെയും കണ്ടിട്ടുമില്ല.

ലണ്ടന്‍: ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോലിയോട് ഉപമിക്കാന്‍ പാകത്തിനുള്ള താരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമല്ലെന്നാണ് പറയാറ്. മറ്റൊരു താരത്തെ കോലിയോട് ഉപമിക്കുന്നത് അധികമെവിടെയും കണ്ടിട്ടുമില്ല. എന്നാല്‍ പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ കോലിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. 

അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് സംഭവം. മാച്ചില്‍ താരം സെഞ്ചുറി നേടിയിരുന്നു. മത്സത്തില്‍ കമന്റേറ്ററായിരുന്ന ക്ലാര്‍ക്ക് അസമിനെ പാക്കിസ്ഥാന്‍ കോലിയെന്നാണ് വിശേഷിപ്പിച്ചത്. ലോകകപ്പിന് മുമ്പ് തന്നെ അസം സ്ഥിരതയാര്‍ന്ന് പ്രകടനം പുറത്തെടുത്തിരുന്നു. ക്ലാര്‍ക്ക് ഇങ്ങനെയൊരു ഉപമയ്ക്ക മുതിര്‍ന്നതും ഇതുക്കൊണ്ട് തന്നെ. 

Scroll to load tweet…

അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും അസമിന്റെ സെഞ്ചുറി പാക് ആരാധകര്‍ക്ക് ആശ്വാസം നല്‍കിയിരുന്നു.