Asianet News MalayalamAsianet News Malayalam

ഋഷഭ് പന്ത് വന്നതോടെ ഇന്ത്യയുടെ കളി മാറി; പ്രശംസയുമായി മുന്‍ ഓസീസ് നായകന്‍

വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായ ശേഷമാണ് ധവാന് പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കുന്നത്. വലിയ ഇന്നിംഗ്സുകള്‍ ഒന്നും ലഭിച്ച രണ്ട് അവസരങ്ങളിലും കളിച്ചില്ലെങ്കിലും കെെമോശം വന്ന മധ്യനിരയിലെ വേഗം തിരികെ കൊണ്ട് വരുവാന്‍ പന്തിന് സാധിച്ചുവെന്നാണ് വിലയിരുത്തല്‍

Michael Clarke praises rishabh pant
Author
Birmingham, First Published Jul 4, 2019, 4:44 PM IST

ലണ്ടന്‍: ലോകകപ്പില്‍ മിന്നുന്ന ഫോമില്‍ തുടര്‍ന്നപ്പോഴും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ മധ്യനിരയിലെ പ്രശ്നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും നാലാം നമ്പര്‍ സ്ഥാനം. ആദ്യം കെ എല്‍ രാഹുലാണ് ലോകകപ്പിന്‍റെ തുടക്കത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍, ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് കയറി.

ഇതോടെ വിജയ് ശങ്കറിനെ ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചു. അത് പാളിയെന്ന് മാത്രമല്ല വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ഇതിന് ശേഷമാണ് ധവാന് പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കുന്നത്. വലിയ ഇന്നിംഗ്സുകള്‍ ഒന്നും ലഭിച്ച രണ്ട് അവസരങ്ങളിലും കളിച്ചില്ലെങ്കിലും കെെമോശം വന്ന മധ്യനിരയിലെ വേഗം തിരികെ കൊണ്ട് വരുവാന്‍ പന്തിന് സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ ഋഷഭ് പന്തിന് പ്രശംസയുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മെെക്കല്‍ ക്ലാര്‍ക്കും എത്തിയിരിക്കുകയാണ്. മധ്യനിരയില്‍ അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ഒരു കരുത്തുറ്റ ഓപ്ഷന്‍ ആയി ഇന്ത്യക്ക് ഋഷഭ് പന്ത് മാറിയെന്ന് ക്ലാര്‍ക്ക് പറഞ്ഞു. പന്ത് മോശമായി ബാറ്റ് ചെയ്താല്‍ സ്ട്രെെക്ക് റേറ്റ് നൂറിലായിരിക്കും.

മറിച്ച് നന്നായി ബാറ്റ് ചെയ്താല്‍ അത് 140ഉം 150ഉം വരെ ഉയരാമെന്നു ക്ലാര്‍ക്ക് കൂട്ടുച്ചേര്‍ത്തു. ആറാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ അനുഭവസമ്പത്ത് ഏറെ ഗുണം ചെയ്യും. മറ്റൊരു ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് കാര്‍ത്തിക്. ക്രീസില്‍ എത്തി ആദ്യ പന്ത് തന്നെ ബൗണ്ടറി കണ്ടെത്താന്‍ കാര്‍ത്തിക്കിന് സാധിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios