ഇന്ത്യയുടെ സമുദ്രാതിർത്തിയിലുള്ള അയൽക്കാരന് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയംകൂടി ഉടൻ പണിയും. രാജ്യത്ത് ക്രിക്കറ്റ് വളർത്താൻ പ്രത്യേക പദ്ധതിയാണ് ഇന്ത്യ ഒരുക്കുന്നത്. ബിസിസിഐയുടെ ഭാഗമായുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു

മാലി: നാട്ടുകവലകളിലും മൈതാനങ്ങളിലും മാത്രമല്ല ലോകമെങ്ങും ഇപ്പോൾ ക്രിക്കറ്റിന്‍റെ ആവേശമാണ്. നിർണായക ചർച്ചകൾക്കായി മാലദ്വീപിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി കൊണ്ടു പോയതും മറ്റൊന്നല്ല. ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റാണ് മോദി മാലദ്വീപ് പ്രസിഡന്‍റിന് നൽകിയത്.

ലോകം ക്രിക്കറ്റ് ജ്വരത്തിൽ തിളച്ചുമറിയുമ്പോള്‍ മാറി നിൽക്കുന്നതെങ്ങനെ?കടുത്ത ക്രിക്കറ്റ് ആരാധകൻകൂടിയായ മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിനെ കാണാൻ പോയപ്പോൾ സമ്മാനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംശയമുണ്ടായില്ല.

ലോകകപ്പ് ടീമിലെ താരങ്ങളുടെ ഒപ്പോടുകൂടിയ ഒരു ബാറ്റ്. ക്രിക്കറ്റിലൂടെ ഒരുമിക്കാനുള്ള സന്ദേശമാണ് മോദി ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ സമുദ്രാതിർത്തിയിലുള്ള അയൽക്കാരന് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയംകൂടി ഉടൻ പണിയും. രാജ്യത്ത് ക്രിക്കറ്റ് വളർത്താൻ പ്രത്യേക പദ്ധതിയാണ് ഇന്ത്യ ഒരുക്കുന്നത്.

Scroll to load tweet…

ബിസിസിഐയുടെ ഭാഗമായുള്ള പരിശീലനം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ഐപിഎൽ കാണാനെത്തിയ മാലദ്വീപ് പ്രസിഡന്‍റിന്‍റെ പ്രത്യേക താൽപര്യമാണ് ക്രിക്കറ്റ് ഡിപ്ലോമസിയിലൂടെയുള്ള ഈ പുതിയ ബന്ധം. ഈ ജനുവരിയോടെ ആദ്യ ട്വന്‍റി 20 കളിക്കാനുള്ള ഒരുക്കത്തിലാണ് മാലദ്വീപ്. രണ്ടാം തവണ പ്രധാനമന്ത്രിയായശേഷം മോദി സന്ദർശിക്കുന്ന ആദ്യ രാജ്യമാണ് മാലിദ്വീപ്.