Asianet News MalayalamAsianet News Malayalam

ധോണി ക്യാപ്റ്റന്‍; തമീം ഇക്ബാലിന്റെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ ക്യാപ്‌നാക്കി ബംഗ്ലാദേശ് താരം തമീം ഇക്ബാലിന്റെ എക്കാലത്തേലും മികച്ച ലോകകപ്പ് ടീം. നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടം നേടി.

MS Dhoni will lead Tamim Iqbal's best world cup eleven
Author
London, First Published May 27, 2019, 10:22 PM IST
  • Facebook
  • Twitter
  • Whatsapp

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ ക്യാപ്‌നാക്കി ബംഗ്ലാദേശ് താരം തമീം ഇക്ബാലിന്റെ എക്കാലത്തേലും മികച്ച ലോകകപ്പ് ടീം. നാല് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് താരങ്ങളും ടീമിലുണ്ട്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളാണ് തമീമിന്റെ ലിസ്റ്റിലുള്ളത്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പിന്നാലെയെത്തും. ധോണിക്ക് പുറമെ ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങളും ഇവര്‍ തന്നെ. സ്വന്തം രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് ടീമില്‍ ഇടം നേടിയത്. മുത്തയ്യ മുരളീധരനാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

തമീമിന്റെ ലോകകപ്പ് ടീം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോലി, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ്, ഷാക്കിബ് അല്‍ ഹസന്‍, എം.എസ് ധോണി (ക്യാപ്റ്റന്‍), വസീം അക്രം, ഷൊയ്ബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്, മുത്തയ്യ മുരളീധരന്‍.

Follow Us:
Download App:
  • android
  • ios