ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ആരാധകര്‍ ആരെ പിന്തുണയ്ക്കുമെന്നുള്ളത് ഒരു വലിയ ചോദ്യമാണ്. കാരണം ഇന്ത്യ, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് ലോകകപ്പില്‍ സെമി സാധ്യകള്‍ അവശേഷിക്കുകയുള്ളൂ. ട്വിറ്ററില്‍ പല പാക്കിസ്ഥാന്‍ ആരാധകരും ഇന്ത്യക്ക് പിന്തുണയുമായി എത്തിക്കഴിഞ്ഞു. ഇതിനിടെ ഒരു ട്രോളുമായെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. 

ട്വിറ്ററിലാണ് നാസര്‍ ഹുസൈന്‍ ഒരു ചോദ്യം ഉന്നയിച്ചു. പാക്കിസ്ഥാന്‍ ആരാധകരോടായിരുന്നു ഹുസൈന്റെ ചോദ്യം. ''ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ പാക്കിസ്ഥാന്‍ ആരാധകര്‍ ആരെ പിന്തുണയ്ക്കും..?'' ഇതായിരുന്നു നാസര്‍ ഹുസൈന്റെ ചോദ്യം. ട്വീറ്റ് കാണാം..

മറുപടിയുമായി പലരും എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ആരാധകര്‍ ഇന്ത്യയുടെ പിന്തുണ തേടുന്നതും കമന്റുകളില്‍ കാണാം.