ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയത്. വ്യാഴാഴ്ചത്തെ വിശ്രമദിനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 10 മുതലായിരുന്നു പരിശീലനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴയിൽ ഗ്രൗണ്ട് മൂടിയിട്ടിരിക്കുന്നതിനാൽ ടീം ഗ്രൗണ്ടില്‍ പോകാതെ ഹോട്ടലിൽ തുടരേണ്ടി വന്നു

ലണ്ടന്‍: ഇന്ത്യ-ഓസീസ് മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശങ്കയായി കഴിഞ്ഞ ദിവസങ്ങളില്‍ ഓവലില്‍ മഴ പെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലനം മഴമൂലം മുടങ്ങുകയും ചെയ്തതോടെ ആരാധകരുടെ ആശങ്ക ഇരട്ടിയായി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയത്.

വ്യാഴാഴ്ചത്തെ വിശ്രമദിനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ 10 മുതലായിരുന്നു പരിശീലനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഴയിൽ ഗ്രൗണ്ട് മൂടിയിട്ടിരിക്കുന്നതിനാൽ ടീം ഗ്രൗണ്ടില്‍ പോകാതെ ഹോട്ടലിൽ തുടരേണ്ടി വന്നു. അതിന് ശേഷം ഇന്നലെയും മഴക്കാറ് മൂടി അന്തരീക്ഷത്തിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്.

ഞായറാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്നാണ് അന്ന് കാലാവസ്ഥ മുന്നറിയിപ്പ് വന്നത്. മഴ മൂലം ഓസീസിനും പരിശീലനം നടത്താനായിരുന്നില്ല. എന്നാല്‍, ഇന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് അല്‍പം സന്തോഷം നല്‍കുന്ന കാലാവസ്ഥയാണ് ഓവലില്‍.

പക്ഷേ, മൂടിയ അന്തരീക്ഷത്തിലാകും മത്സരം നടക്കുകയെന്നാണ് വിലയിരുത്തല്‍. ഒപ്പം ഉച്ചയോടെ മഴചാറ്റലിന് ഉള്ള സാധ്യതയുമുണ്ട്. ഇതോടെ കളി ഇടയ്ക്ക് തടസപ്പെട്ടേക്കാം. എന്തായാലും കളി മുടക്കമില്ലാതെ നടക്കുമെന്ന് തന്നെയാണ് കാലാവസ്ഥ പ്രവചനങ്ങള്‍.