Asianet News MalayalamAsianet News Malayalam

പടിയിറങ്ങുന്നു അഫ്‌ഗാന്‍റെ ഇതിഹാസ പരിശീലകന്‍; ദൗത്യം ലോകകപ്പ് വരെ മാത്രം

ലോകകപ്പിന് ശേഷം പരിശീലകസ്ഥാനം ഒഴിയുമെന്ന് അദേഹം വ്യക്തമാക്കി. ആദ്യ ടെസ്റ്റ് ജയമുള്‍പ്പടെ അഫ്‌ഗാന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ പരിശീലകനാണ് ഫില്‍ സിമ്മണ്‍സ്. 

Phil Simmons leave as Afghanistan coach after World Cup
Author
kabul, First Published May 20, 2019, 5:35 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തു നിന്ന് ഫില്‍ സിമ്മണ്‍സ് പടിയിറങ്ങുന്നു. ലോകകപ്പിന് ശേഷം പരിശീലകസ്ഥാനം ഒഴിയുമെന്ന് അദേഹം വ്യക്തമാക്കി. ആദ്യ ടെസ്റ്റ് ജയമുള്‍പ്പടെ അഫ്‌ഗാന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ പരിശീലകനാണ് ഫില്‍ സിമ്മണ്‍സ്. അഫ്‌ഗാന്‍ പരിശീലകനായി 2017 ഡിസംബറിലാണ് ഫീല്‍ സ്ഥാനമേറ്റത്. 

സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ചിന്തിച്ചുകഴിഞ്ഞു, കരാര്‍ പുതുക്കുന്നില്ലെന്ന വിവരം അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ജൂലൈ 15ന് കരാര്‍ അവസാനിക്കുന്നതോടെ പുതിയ പാത തെരഞ്ഞെടുക്കും. ആദ്യം 18 മാസത്തേക്കാണ് താന്‍ കരാര്‍ ഒപ്പിട്ടത്. ഒട്ടേറെ കാര്യങ്ങള്‍ ഇക്കാലയളവില്‍ ചെയ്തു. സ്ഥാനമൊഴിയാനുള്ള കൃത്യമായ സമയമാണിതെന്നും അദേഹം വ്യക്തമാക്കി. 

അസ്‌ഗര്‍ അഫ്‌ഗാനെ മാറ്റി ഗുല്‍ബാദിന്‍ നൈബിനെ ഏകദിന നായകനാക്കിയ വിവാദ തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നും ഫില്‍ പറഞ്ഞു. തനിക്ക് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. നായകനെ മാറ്റണമെന്ന് ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നില്ല. അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെയും സെലക്‌ടര്‍മാരുടെയും മാത്രം തീരുമാനമായിരുന്നു നായകനെ മാറ്റുന്നതെന്നും ഫില്‍ സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios