Asianet News MalayalamAsianet News Malayalam

'ഹിറ്റ്മാന്‍ ഓണ്‍ ഫയര്‍'; പാക് ബൗളര്‍മാരെ തല്ലിയൊതുക്കി അര്‍ധശതകം

പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. ധവാന് പകരമാണ് രാഹുല്‍ ഓപ്പണറായെത്തിയത്. മധ്യനിരയില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. എന്നാല്‍ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് തീരുമാനിക്കുക

rohit sharma fifty against pakistan
Author
Manchester, First Published Jun 16, 2019, 4:00 PM IST

മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെയുള്ള വാശിയേറിയ പോരാട്ടത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് മിന്നുന്ന അര്‍ധ സെഞ്ചുറി. 35 പന്തിലാണ് രോഹിത് ശര്‍മ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ആറ് ഫോറും രണ്ട് സിക്സും അടിച്ചു പറത്തിയ രോഹിത് തന്‍റെ ശെെലി ആകെ മാറ്റി ആക്രമിച്ചുള്ള കളിയാണ് പുറത്തെടുത്തത്.

പാക്കിസ്ഥാനെതിരെതിരായ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 14ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി.

ധവാന് പകരമാണ് രാഹുല്‍ ഓപ്പണറായെത്തിയത്. മധ്യനിരയില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. എന്നാല്‍ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് തീരുമാനിക്കുക. ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. യൂസ്‌വേന്ദ്ര ചാഹലിനൊപ്പം കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നര്‍മാര്‍.

Follow Us:
Download App:
  • android
  • ios