Asianet News MalayalamAsianet News Malayalam

ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനത്ത് വിരാട് കോലിക്ക് ഭീഷണിയായി രോഹിത് ശര്‍മ

ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിക്ക് ഭീഷണിയായി രോഹിത് ശര്‍മ. ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം കോലിയും രോഹിത്തും തമ്മിലുള്ള വ്യത്യാസം ആറ് പോയിന്റ് മാത്രമാണ്.

Rohit Sharma inching toward Virat Kohli in ICC odi ranking
Author
Dubai - United Arab Emirates, First Published Jul 7, 2019, 7:08 PM IST

ദുബായ്: ഐസിസി ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിക്ക് ഭീഷണിയായി രോഹിത് ശര്‍മ. ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം കോലിയും രോഹിത്തും തമ്മിലുള്ള വ്യത്യാസം ആറ് പോയിന്റ് മാത്രമാണ്. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് രോഹിത്തിന് തുണയായത്. ഈ ലോകകപ്പില്‍  ഇതുവരെ രോഹിത് അഞ്ച് സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ലോകകപ്പില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ കോലിക്ക് 891 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 885 പോയിന്റുണ്ട്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഡേവിഡ് വാര്‍ണര്‍ ആറാമതാണ്. ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനം കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും നേട്ടമുണ്ടാക്കികൊടുത്തു. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വില്യംസണ്‍ എട്ടാം സ്ഥാനത്തെത്തി. 

എന്നാല്‍ ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് ആദ്യ 20ല്‍ എത്താന്‍ സാധിച്ചില്ല. മുഷ്ഫിഖര്‍ റഹീമാണ് ആദ്യ ഇരുപതിലുള്ള ഏക ബംഗ്ലാ താരം. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. ഇന്ത്യ രണ്ടാമതുണ്ട്. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബൂമ്ര ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് രണ്ടാമത്.

Follow Us:
Download App:
  • android
  • ios