Asianet News MalayalamAsianet News Malayalam

'ധോണിയും കേദാറും നിരാശപ്പെടുത്തി'; മെല്ലെപ്പോക്കിനെതിരെ വിമര്‍ശനവുമായി സച്ചിനും

സ്‌കോറിംഗ് വേഗം കുറഞ്ഞ എം എസ് ധോണിക്കും കേദാര്‍ ജാദവിനുമെതിരെ വിമര്‍ശനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

Sachin Tendulkar disappointment on MS Dhoni Kedar Jadhav partnership
Author
southampton, First Published Jun 23, 2019, 2:19 PM IST

സതാംപ്‌ടണ്‍: അഫ്‌ഗാനിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ സ്‌കോറിംഗ് വേഗം കുറഞ്ഞ എം എസ് ധോണിക്കും കേദാര്‍ ജാദവിനുമെതിരെ വിമര്‍ശനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇരുവരുടെയും മെല്ലെപ്പോക്ക് ഇന്ത്യയുടെ സ്‌കോറിംഗിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

'ഞാന്‍ അല്‍പം നിരാശനാണ്. കേദാറും ധോണിയും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ താന്‍ സന്തുഷ്ടനല്ല. അവരുടെ ഇന്നിംഗ്‌സ് വളരെ സാവധാനം ആയിരുന്നു. ഇന്ത്യന്‍ ടീം 34 ഓവര്‍ സ്‌പിന്നിനെ നേരിട്ടപ്പോള്‍ 114 റണ്‍സ് മാത്രമാണ് നേടാനായത്. നിലവില്‍ നിരാശ നല്‍കുന്ന ഒരു മേഖല ഇതാണ്. ഇത് ടീമിന് പോസിറ്റീവായി തോന്നുന്നില്ലെന്നും സച്ചിന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

അഞ്ചാം വിക്കറ്റില്‍ 84 പന്തില്‍ 57 റണ്‍സ് മാത്രമാണ് ധോണിയും കേദാറും ചേര്‍ന്ന് നേടിയത്. ധോണി 36 പന്തില്‍ 24 റണ്‍സും കേദാര്‍ 48 പന്തില്‍ 31 റണ്‍സുമാണ് കൂട്ടിച്ചേര്‍ത്തത്. ഇവരില്‍ 52 പന്തില്‍ 28 റണ്‍സുമായി ധോണി ആദ്യം പുറത്തായി. ഒരു സിക്‌സര്‍ പോലും നേടാനായില്ല. അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും 52 റണ്‍സെടുത്ത കേദാറിന് 68 പന്തുകള്‍ വേണ്ടിവന്നു. മത്സരം 11 റണ്‍സിന് ഇന്ത്യ വിജയിച്ചു. 

Follow Us:
Download App:
  • android
  • ios