ഏകദിന കരിയറില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 

ടോന്റണ്‍: ഏകദിന കരിയറില്‍ 6000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തിലാണ് ഷാക്കിബ് ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 6000 ക്ലബിലെത്തുന്ന രണ്ടാം ബംഗ്ലാ താരമാണ് ഷാക്കിബ്.

ഏകദിനത്തിലെ 202 മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബിന്‍റെ നേട്ടം. ഇത്രയും മത്സരങ്ങളില്‍ നിന്ന് 254 വിക്കറ്റും ഷാക്കിബിന്‍റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സും 250 വിക്കറ്റും സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഷാക്കിബ് അടുത്തിടെ സ്വന്തമാക്കിയിരുന്നു.

Scroll to load tweet…
Scroll to load tweet…

ലോകകപ്പില്‍ മിന്നും ഫോമിലാണ് ഷാക്കിബ് അല്‍ ഹസന്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഷാക്കിബ് ഇതിനകം നേടിക്കഴിഞ്ഞു.