Asianet News MalayalamAsianet News Malayalam

'ഇത് വളരെ നിരാശപ്പെടുത്തുന്നത്'; ഇന്ത്യയുടെ പരാജയത്തെ കുറിച്ച് അക്തര്‍

ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു

shoaib akthar response after indian defeat
Author
Manchester, First Published Jul 10, 2019, 10:30 PM IST

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.

എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ തോല്‍വിയില്‍ മുന്‍ പാക്കിസ്ഥാന്‍ താരം പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫെെനലില്‍ എത്താന്‍ മാത്രം മികച്ച ബാറ്റിംഗ് ഇന്ത്യ പുറത്തെടുത്തില്ലെന്ന് അക്തര്‍ പറഞ്ഞു.

എന്നാല്‍, രവീന്ദ്ര ജഡേജയുടെയും എം എസ് ധോണിയുടെ ചെറുത്ത് നില്‍പ്പ് ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. അതിനാല്‍ ഇത് ഏറെ നിരാശയുണര്‍ത്തുന്നുവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios