Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് വോക്സ്; കിവീസിന് പതിഞ്ഞ തുടക്കം

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ന്യൂസിലന്‍ഡ് ഒടുവില്‍ വിവിരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്.

Slow start for New Zealand in WC final vs England
Author
London, First Published Jul 14, 2019, 4:32 PM IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ന്യൂസിലന്‍ഡ് ഒടുവില്‍ വിവിരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്. ഹെന്റി നിക്കോള്‍സ് (32), കെയ്ന്‍ വില്യംസണ്‍ (9) എന്നിവരാണ് ക്രീസില്‍. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ (19) വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്.

ഏഴാം ഓവറിലാണ് കിവീസിന് ഗപ്റ്റിലിനെ നഷ്ടമായത്. ടൂര്‍ണമെന്റില്‍ മോശം ഫോമില്‍ കളിക്കുന്ന ഗപ്റ്റില്‍ വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും നേടി ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നിക്കോള്‍സ് ഇതുവരെ രണ്ട് ബൗണ്ടറികള്‍ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. പ്ലയിങ് ഇലവന്‍ ഇങ്ങനെ.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്/ കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം, ടോം ലാഥം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.

Follow Us:
Download App:
  • android
  • ios