ലണ്ടന്‍: പാക്കിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രികയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. ലോര്‍ഡ്‌സില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് ഹാരിസ് സൊഹൈലിന്റെ (59 പന്തില്‍ 89) ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഇത്രയും റണ്‍സെടുത്തത്. ബാബര്‍ അസം (69), ഫഖര്‍ സമാന്‍ (44), ഇമാം ഉള്‍ ഹഖ് (44) എന്നിവരും പാക്കിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്തു.

മുഹമ്മദ് ഹഫീസ് (20), ഇമാദ് വസീം (23), വഹാബ് റിയാസ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സര്‍ഫറാസ് ഖാന്‍ (2), ഷദാബ് ഖാന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ഹാരിസ്- ബാബര്‍ സഖ്യവും ഇത്രയും റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അവസാനങ്ങളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കാതെ പോയത് പാക്കിസ്ഥാന് വിനയായി.

എന്‍ഗിഡിക്ക് പുറമെ, ഇമ്രാന്‍ താഹിര്‍ രണ്ടും എയ്ഡന്‍ മാര്‍ക്രം, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.