Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തില്‍ ശ്രീലങ്ക തരിപ്പണം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203ന് എല്ലാവരും പുറത്തായി.

Sri Lanka collapsed against South Africa in WC
Author
Durham, First Published Jun 28, 2019, 6:50 PM IST

ഡര്‍ഹാം: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഡ്വെയ്ന്‍ പ്രിട്ടോറ്യൂസും ക്രിസ് മോറിസുമാണ് ലങ്കയെ തകര്‍ത്തത്. 30 റണ്‍സ് നേടിയ കുശാല്‍ പെരേരയും ആവിഷ്‌ക ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍.  ലോകകപ്പില്‍ നിന്ന് പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. ലങ്കയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമി സാധ്യതയേറും. 

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ദിമുത് കരുണാരത്‌നെ (0)യെ റബാദ മടക്കി. പിന്നാലെ കുശാല്‍ പെരേര- ഫെര്‍ണാണ്ടോ സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രിട്ടോറ്യൂസ് കൂട്ടുക്കെട്ട് പൊളിച്ചു. പിന്നീട് മധ്യനിരയില്‍ ഒരു മികച്ച കൂട്ടുക്കെട്ട് പോലും പടുത്തുയര്‍ത്താന്‍ ലങ്കന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡിസില്‍വ (24), ജീവന്‍ മെന്‍ഡിസ് (18), തിസാര പെരേര (21), ഇസുരു ഉഡാന (17), ലസിത് മലിംഗ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സുരംഗ ലക്മല്‍ (5) പുറത്താവാതെ നിന്നു. 

പ്രിട്ടോറ്യൂസിനും മോറിസിനും പുറമെ കഗിസോ റബാദ രണ്ടും ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജെ.പി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios