Asianet News MalayalamAsianet News Malayalam

സന്നാഹ മത്സരം: തുടക്കം ഗംഭീരമാക്കി ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്ക്ക് തോല്‍വി

ശ്രീലങ്കയ്‌ക്കെതിരെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.

Sri Lanka lost to South Africa in world cup warm-up
Author
Cardiff, First Published May 24, 2019, 10:54 PM IST

കാര്‍ഡിഫ്: ശ്രീലങ്കയ്‌ക്കെതിരെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ 87 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ശ്രീലങ്ക 42.2 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായി. അന്‍ഡിലേ ഫെഹ്ലുക്‌വായുടെ നാല് വിക്കറ്റ് പ്രകടനാണ് ലങ്കയെ തകര്‍ത്തത്. 

ദിമുത് കരുണാരത്‌നെ (87), എയ്ഞ്ചലോ മാത്യൂസ് (64), കുശാല്‍ മെന്‍ഡിസ് (37) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്.  ഫെഹ്ലുക്‌വായോക്ക് പുറമെ ലുങ്കി എന്‍ഗിടി രണ്ടും കഗിസോ റബാദ, ഇമ്രാന്‍ താഹിര്‍, ജെ.പി ഡുമിനി, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (88), ഹാഷിം അംല (65) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ് എന്നിവര്‍ രണ്ട് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

എയ്ഡന്‍ മാര്‍ക്രം (21), റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (40), ഡേവിഡ് മില്ലര്‍ (5), ജെ.പി ഡുമിനി (22), അന്‍ഡിലേ ഫെഹ്ലുക്‌വായോ (35) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് (25), ക്രിസ് മോറിസ് (26) എന്നിവര്‍ പുറത്താവാതെ നിന്നു. ലക്മല്‍, പ്രദീപ് എന്നിവര്‍ക്ക് പുറമെ ഇസുരു ഉഡാന, ജീവന്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios