ഡര്‍ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക, ദക്ഷിണാഫ്രിക്കയെ നേരിടും. റിവര്‍സൈഡ് ഗ്രൗണ്ടില്‍ വൈകിട്ട് മൂന്ന് മണി മുതലാണ് മത്സരം. ആറ് കളികളില്‍നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റുള്ള ശ്രീലങ്ക പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. സെമി സാധ്യത നിലനിര്‍ത്താൻ ലങ്കക്ക് ഇന്ന് ജയം അനിവാര്യമാണ്. ഏഴ് കളികളില്‍ നിന്ന് മൂന്ന് പോയിന്‍റ് മാത്രമുള്ള ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിരുന്നു.

ഇരു ടീമുകളും തമ്മിലുള്ള ലോകകപ്പ് പോരാട്ടങ്ങളുടെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാണ്. അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഒരു മത്സരത്തില്‍ ലങ്കയും വിജയിച്ചു. ഒരു മത്സരം സമനിലയിലായി.