ജസ്പ്രീത് ബൂമ്രയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ട്വിറ്ററില്‍ പങ്കുവെച്ച ആ ചിത്രത്തിന്റെ വേരുകള്‍ തേടുകയാണ് ആരാധകര്‍.
ലണ്ടന്‍: ജസ്പ്രീത് ബൂമ്രയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ട്വിറ്ററില്‍ പങ്കുവെച്ച ആ ചിത്രത്തിന്റെ വേരുകള്‍ തേടുകയാണ് ആരാധകര്‍. എല്ലാ കാര്യത്തിലും, എന്നെ താങ്ങി നിര്‍ത്തുന്ന ചുമലുകള്‍ എന്ന ക്യാപ്ഷനോടെയാണ് ബൂമ്ര ചിത്രം പങ്കുവച്ചത്. ആരാധകര്‍ക്ക് അറിയേണ്ടത് ചിത്രത്തില്‍ കാണുന്നത് ആരാണെന്നാണ്. ആകാംക്ഷ കൂട്ടി ക്യാപ്ഷനൊപ്പം ലവ് ഹഗ് ഇമോജികള്‍.
ട്വീറ്റ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ചോദ്യങ്ങള്‍ കമന്റുകളായി കുമിഞ്ഞുകൂടി. ആരാണത്..? വാത്സല്യത്തോടെ ബൂമ്ര ആരുടെ തോളില്‍ കയ്യിട്ടാണ് ഇടനാഴിയിലൂടെ നടക്കുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് അമ്മയാണോ ചിത്രത്തില്‍ എന്നാണ്. പല കാരണങ്ങള്‍ കൊണ്ട് അമ്മ ദല്‍ജ്ജിത്ത് കൗറെന്ന് ഉറപ്പിക്കുന്ന ആരാധകര്‍. ബൂമ്രയുടെ ട്വീറ്റ് കാണാം.
എഴാം വയസ്സില്‍ പിതാവ് മരിച്ച ബൂമ്രയെ രാജ്യത്തിന്റെ പൊന്നോമനയാക്കിയ അമ്മയെക്കാള്‍ വലിയ മറ്റാരും ബൂമ്രയ്ക്കില്ലെന്ന് ആരാധകര്‍. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അമ്മയ്‌ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ബൂമ്ര പലപ്പോഴായി ട്വിറ്ററില്‍ സ്‌നേഹ സമ്പന്നമായ വരികളോടെ പങ്കുവച്ചിരുന്നു.
