ലണ്ടന്‍: പരിശീലനത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്. ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലതു കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങി. 

താരത്തിന്‍റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ കൂടുതൽ വിവരങ്ങള്‍ നൽകിയിട്ടില്ല. ഇന്നത്തെ സന്നാഹ മത്സരത്തില്‍ വിജയ് കളിക്കുമോയെന്നും വ്യക്തമല്ല. വിജയ് കളിച്ചാൽ നാലാം നമ്പറില്‍ ബാറ്റുചെയ്തേക്കും. വിജയ് കളിച്ചില്ലെങ്കില്‍ കെ എൽ രാഹുൽ നാലാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത.

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. ഇതിന് മുന്‍പ് ചൊവ്വാഴ്‌ച ബംഗ്ലാദേശിന് എതിരെയും ഇന്ത്യ സന്നാഹമത്സരം കളിക്കും.