ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കേണ്ടത് പാക്കിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

കറാച്ചി: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കേണ്ടത് പാക്കിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സാധ്യതകള്‍ ചുരുങ്ങി. 

Scroll to load tweet…

ഇതോടെ,ചില ഇന്ത്യന്‍ താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് വഖാര്‍ യൂനിസ്. മുന്‍ പാക് പേസറുടെ ട്വീറ്റ് ഇങ്ങനെ... ''ആരാണെന്നല്ല, എന്ത് ചെയ്യുന്നുവെന്നുള്ളതാണ് ഒരാളെ നിര്‍വചിക്കുന്നത്. പാക്കിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമോ ഇല്ലയോ എന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഒരു കാര്യമുണ്ട്, കളിയോടുളള ചില ചാംപ്യന്മാരുടെ സമീപനം ഇന്നലെ പരീക്ഷിക്കപ്പെട്ടു. അവര്‍ പരാജയപ്പെടുകയും ചെയ്തു.'' ട്വീറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല വഖാര്‍. 

എം.എസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളും രംഗത്തെയിരുന്നു. ധോണിയേയും ജാദവിനെയും കുറിച്ച് തന്നെയാണ് വഖാര്‍ പറഞ്ഞതെന്ന് ട്വീറ്റില്‍ നിന്ന് ഊഹിക്കാം. എന്നാല്‍ ട്വീറ്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ചില ട്വീറ്റുകള്‍ കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…