ടോന്റണ്‍: പാക്കിസ്ഥാനെതിരെ ഓസീസിന്റെ വിജയം നേരത്തെയാക്കിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ റണ്ണൗട്ട്. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഉജ്ജ്വല ഫീല്‍ഡിങ്ങിലൂടെ റണ്ണൗട്ടാക്കിയാണ് ഓസീസ് വിജയം ആഘോഷിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനായിരുന്നു വിക്കറ്റിന് പിന്നില്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ പന്ത്, ഷഹീന്‍ അഫ്രീദി കവറിലൂടെ ഡ്രൈവ് ചെയ്തു. എന്നാല്‍ പന്ത് പണിപ്പെട്ട് പിടിച്ചെടുത്ത മാക്‌സ്‌വെല്‍ ബൗളിങ് എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപില്‍ പതിക്കുമ്പോള്‍ സര്‍ഫ്രാസ് ക്രീസിന് ഏറെ പുറത്തായിരുന്നു. തകര്‍പ്പന്‍ റണ്ണൗട്ടിന്റെ വീഡിയോ കാണാം...