ഓള്‍ഡ് ട്രഫോര്‍ഡില്‍ പരിശീലനം നടത്തി തന്റെ ഫിറ്റ്നസ് തെളിയിച്ചിരിക്കുന്നു പാണ്ഡ്യ.
മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് പുനരാരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് ബാക്കി. ഇന്നലെ മത്സരത്തിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പരിക്കേറ്റ താരം പിന്നീട് കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ആരാധകര്‍ക്ക് ശ്വാസം വീണത് ഇന്നാണ്.
ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ന് മത്സരത്തിന് മുന്‍പ് ബാറ്റിംഗ് പരിശീലനം നടത്തി തന്റെ ഫിറ്റ്നസ് തെളിയിച്ചിരിക്കുന്നു പാണ്ഡ്യ. ഐസിസി പാണ്ഡ്യ ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
The sound off @hardikpandya7's bat 😍 #CWC19 | #INDvNZ pic.twitter.com/GNCpDZ0BBq
— Cricket World Cup (@cricketworldcup) July 10, 2019
ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്ക് ന്യൂസിലന്‍ഡ് ഇന്നലത്തെ സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടത് കിവീസിന് തലവേദനയായേക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jul 10, 2019, 2:26 PM IST
Hardik Pandya
Hardik Pandya Injury
India vs New Zealand
India vs New Zealand Live Updates
India vs New Zealand Live
India vs New Zealand Updates
India vs New Zealand Reserve Day
ഇന്ത്യ- ന്യൂസിലന്‍ഡ്
ഹാര്‍ദിക് പാണ്ഡ്യ
ICC World Cup 2019
ODI World Cup
CWC19
World Cup
World Cup Updates
World Cup Prediction
Cricket World Cup
England and Wales 2019
ICC Cricket World Cup
Cricket News
Cricket Live
Cricket Updates
Cricket
ICC Men's Cricket World Cup
ICC World Cup
Indian Cricket Team
Sports
ICC World Cup 2019 Live Updates
World Cup 2019 England
ലോകകപ്പ് 2019
ക്രിക്കറ്റ് ലോകകപ്പ്
ഏകദിന ലോകകപ്പ്
ഐസിസി ലോകകപ്പ്
ക്രിക്കറ്റ് വാര്‍ത്തകള്‍
ക്രിക്കറ്റ് അപ്ഡേറ്റ്സ്
Post your Comments