മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ട്- അഫ്‌ഗാന്‍ പോരാട്ടത്തിനിടയില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ ചങ്കിടിപ്പേറ്റി ഒരു 'മരണ ബൗണ്‍സര്‍'. അഫ്‌ഗാന്‍ താരം ഹഷ്‌മത്തുള്ള ഷാഹിദി ബാറ്റ് ചെയ്യവേ ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡാണ് 141 കി.മീ വേഗതയില്‍ മിന്നല്‍ ബൗണ്‍സര്‍ എറിഞ്ഞത്. 

പന്ത് ഹെല്‍മറ്റില്‍ കൊണ്ട് ഹഷ്മത്തുള്ള ഷാഹിദി നിലത്തുവീണതോടെ താരങ്ങളും ഒഫീഷ്യല്‍സും ഓടിയെത്തി. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ താരത്തെ പരിശോധിക്കുകയും ചെയ്തു. 54 പന്തില്‍ 24 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ഹഷ്‌മത്തുള്ള ഈ സമയം.

മാര്‍ക് വുഡ് എറിഞ്ഞ ബൗണ്‍സര്‍ കാണാം

എന്നാല്‍ ബൗണ്‍സര്‍ ഏറ്റ ശേഷം ശക്തമായി തിരിച്ചെത്തിയ ഹഷ്‌മത്തുള്ള അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 68 പന്തില്‍ നിന്നാണ് താരം അമ്പത് തികച്ചത്.