ലീഡ്‌സ്: ലോകകപ്പില്‍ വീണ്ടും ഒരു ഇംഗ്ലീഷ് താരത്തിന്‍റെ വണ്ടര്‍ ക്യാച്ച്. ലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ജോ റൂട്ടാണ് തകര്‍പ്പന്‍ ക്യാച്ചെടുത്ത്. ലങ്കന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ആര്‍ച്ചറുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വയെ ആണ് റൂട്ട് പറന്നുപിടിച്ചത്.

സര്‍ക്കിളിനുള്ളില്‍ ഉയര്‍ന്നുചാടി ഡൈവിംഗിലൂടെ റൂട്ട് ഞെട്ടിക്കുകയായിരുന്നു. പുറത്താകുമ്പോള്‍ 47 പന്തില്‍ 29 റണ്‍സായിരുന്നു ധനഞ്ജയ എടുത്തിരുന്നത്. എയ്‌ഞ്ചലോ മാത്യൂസുമായി കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ധനഞ്ജയ.

റൂട്ടിന്‍റെ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക

ലീഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 232 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ എയ്ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ 200 കടത്തിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ 49 റണ്‍സും കുശാല്‍ മെന്‍ഡിസ് 46 റണ്‍സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ട് വിക്കറ്റും വീഴ്‌ത്തി.