ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു.
ബര്‍മിംഗ്‌ഹാം: ക്രിക്കറ്റ് ലോകത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച് ബൗണ്‍സര്‍. ലോകകപ്പ് സെമിയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് പരിക്കേറ്റു. പരിക്കേറ്റ താരം ബാന്‍ഡേജ് അണിഞ്ഞാണ് കളിക്കുന്നത്.

ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു. താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ചൂണ്ടി. ടീം ഫിസിയോ ഓടിയെത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
