ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതിന് വ്യത്യസ്തമായ കാരണം കണ്ടെത്തി പാക്കിസ്ഥാന്‍ ആരാധകന്‍. ബര്‍ഗര്‍, പിസ എന്നിവ കാരണമാണ് പാക്കിസ്ഥാന് പരാജയപ്പെടേണ്ടി വന്നതെന്നാണ് ആരാധകന്‍ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ പാക്കിസ്ഥാന്‍ താരങ്ങളുടെ ഭക്ഷണ രീതിയെയാണ് ആരാധകന്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. 

ട്വീറ്റില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ കരഞ്ഞുക്കൊണ്ടാണ് ആരാധകന്‍ സംസാരിക്കുന്നത്. പാക്കിസ്ഥാന്‍ താരങ്ങളുടെ ഫിറ്റ്‌നെസിനേയും ഇദ്ദേഹം പരിഹസിക്കുന്നുണ്ട്. ചാനലിന് സംസാരിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ... ''പാക് താരങ്ങളുടെ ഭക്ഷണ രീതിയാണ് ഇന്ത്യക്കെതിരെ തോല്‍വി സമ്മാനിച്ചത്. ബര്‍ഗര്‍, പിസ, ഐസ്‌ക്രീം എന്നിവയെല്ലാം കഴിച്ചാണ് അവര്‍ മത്സരത്തിനിറങ്ങുന്നത്. തോല്‍ക്കാനുണ്ടായ പ്രധാന കാരണവും ഇതുതന്നെ.'' ആരാധകന്‍ സംസാരിക്കുന്ന വീഡിയോ കാണാം.

പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനേയും ഇയാള്‍ വിമര്‍ശിച്ചു. മത്സരത്തിനിടെ സര്‍ഫറാസ് ക്ഷീണിതനായെന്നും സര്‍ഫറാസിന് ഫിറ്റ്‌നെസില്ലെന്നും ആരോപിക്കുന്നു.