ലീഡ്‌സ്: പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരം ഹെഡിങ്‌ലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ സമാന്യം ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ അവര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനായി. എന്നാല്‍ മത്സരത്തിന് മുമ്പ് അഫ്ഗാന്‍- പാക്കിസ്ഥാന്‍ ആരാധകര്‍ തമ്മില്‍ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റുമുട്ടി. 

ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമല്ല. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് ഒരു കൂട്ടം അഫ്ഗാന്‍ ആരാധകര്‍ ചേര്‍ന്ന് ഒരു പാക്കിസ്ഥാനി ആരാധകനെ അടിക്കുന്നതാണ്. വടികൊണ്ട് അടിക്കുകയും കുപ്പികൊണ്ട് എറിയുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ കാണാം.