മാഞ്ചസ്റ്റര്‍: പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് അല്ലെങ്കിലേ നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണ്. വിമര്‍ശനങ്ങളുമായി നിരവധി താരങ്ങള്‍. ഇന്ത്യക്കെതിരെ ടോസ് നേടിയിട്ടും ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തതിന് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ ഇപ്പോള്‍ രണ്ട് വാക്ക് പറഞ്ഞതേയുള്ളു. അതിന് പിന്നാലെയിത മറ്റൊരു പരിഹാസം കൂടി. മത്സരം നടന്നുക്കൊണ്ടിരിക്കെ ഒന്നു കോട്ടുവാ ഇട്ടതാണ് ഇപ്പോള്‍ പ്രശ്‌നമായത്. 

ഇന്ത്യയുടെ ഇന്നിങ്‌സിനിടെ മത്സരം മഴ തടസപ്പെടുത്തിയിരുന്നു. പിന്നീട് വീണ്ടും കളി ആരംഭിച്ചപ്പോഴാണ് സര്‍ഫ്രാസ് കോട്ടുവായോടെ വിക്കറ്റിന് പിന്നില്‍ നിന്നത്. അങ്ങനെ ചെയ്തുക്കൊണ്ട് ഫീല്‍ഡിങ് നിയന്ത്രിക്കുന്നുമുണ്ടായിരുന്നു പാക് ക്യാപ്റ്റന്‍. പരിഹാസത്തോടെ പലരും ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടെ വിമര്‍ശനവും. ചില ട്വീറ്റുകള്‍ കാണാം...