മാഞ്ചസ്റ്റര്‍: സഞ്ജയ് മഞ്ജരേക്കറുടെ 'തട്ടിക്കൂട്ട് താരം' ഒരിക്കല്‍കൂടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബൗളിങ്. ഹെന്റി നിക്കോള്‍സ്- കെയ്ന്‍ വില്യംസണ്‍ സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

ഇരുവരും 68 റണ്‍സ് ടീമിന് സമ്മാനിച്ച് ബാറ്റിങ് തുടരവെ 19ാം ഓവറില്‍ ജഡേജ പന്തെറിയാനെത്തി. രണ്ടാം പന്തില്‍ തന്നെ ജഡേജ, നിക്കോള്‍സിന്റെ വിക്കറ്റ് തെറിപ്പിച്ചു. ജഡേജയുടെ ഒരു മനോഹരമായ പന്ത് ബാറ്റിനും പാഡിനുമിടയിലൂടെ പാഞ്ഞ് നിക്കോള്‍സിന്റെ വിക്കറ്റ് തെറിപ്പിച്ചു. വിക്കറ്റിന്റെ വീഡിയോ കാണാം. 

നേരത്തെ, ജഡേജ വെറുമൊരു 'തട്ടികൂട്ട് താര'മാണെന്ന് പറഞ്ഞ് മഞ്ജരേക്കര്‍ താരത്തെ പരിഹസിച്ചിരുന്നു. അതിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെയും ഇപ്പോഴും മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.