ലണ്ടന്‍: ലോകകപ്പിൽ ഇന്ന് വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ ടോണ്ടനിലാണ് മത്സരം. 4 കളികളില്‍ നിന്ന് ഒരു ജയം വീതമുള്ള വെസ്റ്റിൻഡീസിനും ബംഗ്ലാദേശിനും സെമി സാധ്യത നിലനിര്‍ത്താൻ വിജയം അനിവാര്യമാണ്.  ജയം മാത്രം മുന്നില്‍ കണ്ടാണ് ഇന്ന് കരീബിയന്‍ പടയും ബംഗ്ലാ കടുവകളും ഇറങ്ങുന്നത്. 

പാകിസ്ഥാനോട് വിജയിച്ചും ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയമേറ്റുവാങ്ങിയുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അട്ടിമറി വിജയവും ന്യൂസിലാന്‍റിനോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടും ശ്രിലങ്കയ്ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചുമാണ് ബംഗ്ലാദേശ് എത്തുന്നത്. അതിനാല്‍ ഇരുവര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.